Given below are all the SMS messages contributed by our user Junaid Aju.

Sort:
 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  '' നഷ്ടപ്പെട്ടു പോയ
  എന്റെ ഇന്നലെകളിലെ
  ഏതെങ്കിലും ഒരു ദിവസം
  വീണ്ടും ജീവിക്കാൻ ദൈവം
  അവസരം തന്നാൽ ഞാൻ
  തിരഞ്ഞെടുക്കുക നിന്നെ
  കണ്ടുമുട്ടിയ ദിവസമായിരിക്കും..
  അത്
  മറ്റൊന്നിനുമല്ല..
  വഴിമാറി നടക്കാൻ..''

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ചിലരെ നമുക്ക് ഒരിക്കലും മനസിലാങ്കില്ല.. വായിച്ചു തീരാതിരിക്കാൻ അവസാന പേജുകൾ കീറിക്കളഞ്ഞ പുസ്തകങ്ങൾ പോലെയാണവർ...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  " തെറ്റ് പറ്റിയത് എനിക്കായിരുന്നു...
  ജീവനുള്ള കാലം വരെ അരികിൽ നീ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ
  ഒരിക്കൽ പോലും ഞാൻ ചോദിച്ചില്ല എന്റെ കൂടെ തന്നെ ആണോ എന്ന്..?

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ''ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നത് തന്നെയാണ്''.....!!

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ജിവിതത്തിൽ ഒറ്റയ്ക്കാണ് എന്ന് തോന്നുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി കുറച്ച നേരം നിൽക്കും.. അപ്പോൾ ഒരു വാചകം കേൾക്കാം.. "ഞാൻഉണ്ടാകും എന്നും ദു:ഖം ആയാലും സന്തോഷം ആയാലും I am ur Best friend Forever... "

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ഓരോ പുലരിയും ഒരു രണ്ടാം ഊഴമാണ്...
  ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാം ഊഴം..

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  നമ്മുടെ മരണം പോലും ആരിലും ഒന്നിലും ഒരു മാറ്റവും ഉണ്ടാക്കില്ല എന്ന് അറിയുമ്പോൾ നഷ്ടപ്പെടുന്നത് എന്തിനെയും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള ആ കഴിവാണ്.... "ജീവിതം"

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  എത്ര തിരഞ്ഞിട്ടും എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല......എവിടെയാ ഞാൻ എന്നെ മറന്നു വെച്ചത്...?

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  നമ്മൾ ഒരുമിച്ച് നടന്ന വഴികളിലൂടെയെല്ലാം കാലങ്ങൾക്കിപ്പുറം ഞാൻ തിരിച്ചു നടക്കുന്നു.കൂടെ ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങളുമായി...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ഇന്നലെയും മഴ പെയ്തിരുന്നു...
  പക്ഷെ ഇന്നത്തെ മഴയിലെന്തോ
  വിഷാദചായ കലർന്നത്
  പോലെ..
  വിങ്ങിപ്പൊട്ടിക്കരഞ്ഞ് ആകാശം
  മനസ്സിന്റെ ഭാരം മുഴുവനും
  ഭൂമിയിലേക്കെത്തിക്കുന്നത്
  പോലെ..
  ഇന്നലെ വരേ തകർത്താടി
  ഭൂമിയാം പ്രണയിനിയെ ഉന്മാദിയാക്കിയിരുന്ന
  ആകാശതിനിന്നെന്തു പറ്റി..?
  ഭൂമിയുടെ കൊച്ചു കൊച്ചു
  വാശികൾക്ക് അവനും
  കണക്കു വച്ചു തുടങ്ങിയോ..?

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ഹൃദയം വെറുമൊരു അവയവമല്ലയെന്നു തോണി തുടങ്ങിയത് നിന്നെ കണ്ട ശേഷമാണ്... അതിനൊരു ഭാഷ ഉണ്ടെന്നും.. അതിന്റെ ഓരോ മിടിപ്പിനും അർത്ഥമുണ്ടെന്നും.. മനസിലാക്കി തന്നത് നീയാണ്... എന്നെ ഞാൻ അറിഞ്ഞത് നിന്നിലൂടെ ആണ്..

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  നീ കൂടെ ഇല്ലാത്ത ഈ ശൂന്യതയുടെ ഭീകരത വർണിക്കാൻ എന്റെ അക്ഷരങ്ങൾക്ക് കഴിയുന്നില്ല...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  നിന്റെ ഒാർമ്മകൾക്കായ് ഞാനെന്റെ
  മറവിയുടെ പുസ്തകം തുറക്കാറുണ്ട്,
  അക്ഷരങ്ങൾക്ക് പഴയ തെളിച്ചമില്ലെങ്കിലും
  എത്രയൊക്കെ ഒളിപ്പിച്ച് വച്ചാലും..
  ചിലകാഴ്ചകളിൽ,ചിലവാക്കുകളിൽ
  നീ ഹൃദയത്തിലെത്തുബോൾ..
  ഞാനറിയാതെ നിന്നിലോക്കുള്ളാരെൻ
  മറവിപുസ്തകം പെടിതട്ടാറുണ്ട്..

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ഇനിയും എന്തിനു പൂവേ നീ വിടരുന്നു...?
  നിന്നെ സ്നേഹക്കാൻ പഠിപ്പിച്ച ഹൃദയം എന്നെ വിട്ടകന്നുവെന്നു നിന്നോടാരും പറഞ്ഞില്ലേ..?

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ഞാൻ നിന്നെ മറക്കുന്നതാണ്
  നിനക്ക്
  ഇഷ്ടം
  എന്ന് അറിഞ്ഞത് മുതൽ
  ഞാൻ
  മറവിയെ_പ്രണയിക്കാൻ
  തുടങ്ങി,
  വെറുക്കാൻ
  മനസ്സില്ലാഞിട്ടല്ല
  കഴിയാഞ്ഞിട്ടാണ്..

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  " എന്റെ സങ്കടങ്ങൾ ഏഴ് ആകാശത്തിനു അപ്പുറം കൊണ്ട് ഒളിപ്പിച്ചാലും കണിൽനോക്കി കണ്ടു പിടിക്കുന്ന ഒരു ഉമ്മയുണ്ട് എനിക്ക് "

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും...
  വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  നിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ ഒരു പാട് വേദനകൾ സമ്മാനിക്കുന്നു. പക്ഷെ, അറിയാതെ ആ ഓർമകളെ ഞാൻ ഇഷ്ട്ടപെട്ടു പോകുന്നു. ആ ഓർമകളിൽ നീ ഉണ്ടെന്ന ഒറ്റ കാരണം കൊണ്ട്, വേദനകളിൽ പോലും ഞാൻ സുഖം കാണുന്നു..

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  വാക്കുകൾ കൊണ്ടു നിന്നെ മറന്നെന്ന് എഴുതുമ്പോഴും... മനസ്സുകൊണ്ട് നിന്നെ മറന്നെന്ന് നടിക്കുമ്പോഴും... നിൻ ഓർമ്മകളിൽ നിന്ന് ഓടി അകലുമ്പോഴും... ഞാൻ തോറ്റൂ പോയത് നിനക്കായ് തുടിചിരുന്ന എന്റെ ഹൃദയത്തിനു മുന്നിൽ മാത്രം...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  "എന്റെ വേദനയിൽ ഒരൽപം മുറിവേൽപിച്ചു പറന്നകന്നു അവൾ..
  ഒരിറ്റു കണ്ണ് നീർ പോലും ബാക്കി വെക്കാതെ ......
  പുഞ്ചിരി കൊണ്ട് എന്റെ ഹൃദയം കീറി..
  വഞ്ചനയിൽ രക്തം ചാലിച്ച്
  ഒരായുസ്സ് മുഴുവൻ കരഞ്ഞു തീർക്കാൻ അവൾ തന്ന ഉപഹാരം...
  അതിന്റെ പേരും പ്രണയം എന്നായിരുന്നു..

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല, മറിച്ചു അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു വെന്നാണ് "

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ചിലരുടെ മൗനം അട്ടഹാസതേക്കാൾ ഭയാനകം...!
  "ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളുണ്ടാവാം...പക്ഷേ നാം ഉത്തരം കൊടുക്കാത്ത ഒരു ചോദ്യത്തിന്റെ വില അറിയണമെങ്കില് എന്നെങ്കിലും ഒരിക്കല് നമ്മുടെ ചോദ്യത്തിനു മൗനം മാത്രം മറുപടിയായി ലഭിക്കണം..."

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ഒരുപാട് ഇഷ്ട്ടത്തോടെ നടന്ന് അടുത്തേക്ക് പോവുബോഴെല്ലാം നമ്മളെ ഒരുപാട് കൊതിപ്പിച്ച് പുറകോട്ട് മാറി മാറിപ്പോകുന്ന ആ
  ചന്ദ്രനോട് ആർക്കെങ്കിലും വെറുപ്പ് തോന്നാറുണ്ടോ ? ഉണ്ടാവില്ല ..
  അതുപോലെയാണ് ചില ഇഷ്ടങ്ങളൊക്കൊ...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  "കള്ളം സത്യത്തോട് ചോദിച്ചു എല്ലാവർക്കും ഇഷ്ടമുള്ള സത്യമേ... നിന്നെ എന്തിനാ മനുഷ്യർ പറ്റിക്കുന്നത്..? സത്യം പറഞ്ഞു ഞാൻ മനുഷ്യന്റെ നാവിൻ തുമ്പത്ത് മാത്രമേയുള്ളൂ നീ അവന്റെ മനസ്സിലും..!

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ചില ബന്ധങ്ങളങ്ങനെയാണ് ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയില്ലായിരുന്നങ്കിലെന്നു തോന്നിപോകും അതൊരിക്കലും അവരോടുള്ള വെറുപ്പുകൊണ്ടല്ല മറിച്ച് അവരെ മറക്കാനുള്ള മനസിന്റെ മടികൊണ്ട്. എന്നാൽ അവരുടെ ജീവിത സന്തോഷത്തിനു വേണ്ടിയെങ്കിലും നമ്മള് മാറികൊടുത്തേ മതിയാകൂ. അതാണു പ്രകൃതി നിയമം അനുസരിച്ചല്ലേ മതിയാകൂ

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ജീവിതം എന്ന വള്ളത്തിൽ ഒന്നിച്ച് തുഴയാമെന്ന് അവൾ എന്നോട് പറഞപ്പോൾ ഞാൻ അറിഞിരുന്നില്ല കരയോട് അടുക്കുബോൾ അവൾ എന്നെ തനിച്ചാക്കി അകലുമെന്ന്....

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  ആരോ
  കരുതിവെച്ചതെടുത്തു
  കടമായി തന്നതാണോ
  ജീവിതമെന്നു ചിലപ്പോൾ
  തോന്നാറുണ്ട് ഒന്നാസ്വദിച്ചു
  തുടങ്ങുമ്പോഴേക്കും
  മടക്കി ചോദിക്കും.....

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  "കാറ്റു സ്നേഹിച്ചതു പൂവിനെ
  പക്ഷെ ആ പൂവു സ്നേഹിച്ചതോ.. വണ്ടിനെയും
  പുതൂ വസന്തത്തിൽ പൂവിന്റെ തേൻ നുകർന്നു കൊണ്ടു വണ്ടു എവിടേക്കോ പറന്നകന്നു..
  ആ വേദനയിൽ പൂവിന്റെ ഓരോ ഇതളുകളും അടർന്നു വീണു അപ്പോഴും ആ ഭൂമിയിൽ ചിതറി കിടന്ന ഓരോ ഇതളുകളെയും തലോടികൊണ്ടിരുന്നു കാറ്റ്...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  "മൗനം സംസാരിച്ചത്രയും ഇതുവരെ ഒരു വാക്കിനും പറഞ്ഞറിയിക്കാനായിട്ടില്ല...

 • പരസ്പരം പങ്കു വെച്ച നാളുകൾ

  | SMS by Junaid Aju

  "കണ്ണീരിനോട് എനിക്കെന്നും പിണക്കമാണ്... ചിലപ്പോഴെല്ലാം എന്റെ ദുഃഖങ്ങളെ കണ്ണീർ മറ്റുള്ളവർക്ക് ഒറ്റികൊടുകാറുണ്ട് ...